
11 ഭീകരസംഘങ്ങൾക്ക് വിലക്കേർപ്പെടുത്തി പാകിസ്താൻ
ഇസ്ലാമാബാദ്:പാകിസ്താനിൽ ജമാഅത്തുദ്ദഅ്വയുമായും ജയ്ശെ മുഹമ്മദുമായും ബന്ധമുള്ള 11 ഭീകരസംഘങ്ങൾക്ക് വിലക്കേർപ്പെടുത്തി .ഈ തീരുമാനമെടുത്തത് പ്രധാനമന്ത്രി ഇംറാൻ ഖാനും ആഭ്യന്തരമന്ത്രി ഇജാസ് ഷായും തമ്മിൽ നടത്തിയ ചർച്ചയിലാണ്.
അൽ മദീന ഫൗണ്ടേഷൻ, മാസ് ബിൻജബൽ എജുക്കേഷൻ ട്രസ്റ്റ്, ഇദാറ ഖിദ്മത്തെ ഖലക്, അൽ ദഅ്വത്തുൽ ഇർഷാദ്, മോസ്ക്സ് ആൻഡ് വെൽെഫയർ ട്രസ്റ്റ്, അൽ അൻഫാൽ ട്രസ്റ്റ്,അൽ ഹമദ് ട്രസ്റ്റ്, അൽ ഫസൽ ട്രസ്റ്റ്, അൽ റഹ്മത്ത് ട്രസ്റ്റ് ഓർഗനൈസേഷൻ, അൽ ഫുർഖാൻ ട്രസ്റ്റ് തുടങ്ങിയ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത് .