
അഫ്ഗാനിൽ 31 ഐഎസ് ഭീകരർ കൂടി കീഴടങ്ങി
കാബൂൾ: 31 ഐഎസ് ഭീകരർ കൂടി കീഴടങ്ങി. അഫ്ഗാനിലെ അച്ചിൻ ജില്ലയിലാണ് ഭീകരർ കീഴടങ്ങിയത്. ഭീകരർക്കു പുറമേ 61 സ്ത്രീകളും കുട്ടികളും കീഴടങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു
ഇവരിൽനിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നവംബറിലും ഐഎസ് ഭീകരരും സ്ത്രീകളും കുട്ടികളും സുരക്ഷസേനയ്ക്കു മുന്നിൽ കീഴടങ്ങിയിരുന്നു.