
കാനഡയിൽ ചെറുവിമാനം തകർന്ന് ഏഴു മരണം
ഒട്ടാവ: ചെറുവിമാനം തകർന്ന് ഏഴു പേർ മരിച്ചു. കാനഡയിലെ ഒന്റാറിയോയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ടോറന്റോ ബട്ടൺവില്ലെ മുനിസിപ്പൽ വിമാനത്താവളത്തിൽ നിന്ന് കിംഗ്സ്റ്റണിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.പിപ്പെർ പിഎ-32ആർ വിമാനമാണ് ക്രീക്ക്ഫോർഡ് റോഡിന്റെ സമീപമുള്ള മരങ്ങൾ നിറഞ്ഞ പ്രദേശത്ത് തകർന്നു വീണത്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു