
നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് എത്തി
തൃശ്ശൂര്‍: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തൃശൂർ പൂരത്തിന്റെ വിളംബരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് എത്തി. പൂരത്തിന്റെ ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള പൂര വിളമ്പരത്തിനാണ് തെച്ചിക്കോട്ട് രാമചന്ദ്രന് എത്തിയത്.
ശ്രീമൂലസ്ഥാനത്തെത്തിയാണ് നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പിന് രാമചന്ദ്രന് തിടമ്പ് ശിരസിലേറ്റിയത്.വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രന് തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങുന്നതോടെ പൂരത്തിനു തുടക്കമാകും.