
തനിക്കെതിരെ ഭീഷണി
ഫോണിലൂടെയും നേരിട്ടും മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ മുഖ്യ സാക്ഷി സിസ്റ്റര്‍ ലിസി. താന്‍ ജീവിക്കുന്നത് സമ്മര്‍ദ്ദത്തിന്റെയും ഒറ്റപ്പെടലിന്റെയും നടുവിലാണെന്നും സിസ്റ്റര്‍ ലിസി പറഞ്ഞു. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നതായും ലിസി വ്യക്തമാക്കി.‘ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി കൊടുത്തത് പൂര്‍ണമായ സത്യമാണ്. ഒരു കാരണവശാലും ഞാന്‍ മൊഴി മാറ്റി പറയില്ല. മൊഴി മാറ്റി പറയാനായിട്ട് സൗഹൃദത്തോടെയും സാഹോദര്യ ഭാവത്തിലും ശത്രുതാ മനോഭാവത്തിലും പലരും എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സുവിശേഷ ധ്യാനത്തിന്റെ ടീമിലുണ്ടായിരുന്ന സഹോദരിമാരില്‍ ചിലരൊക്കെ ചില സഹോദരങ്ങള്‍ വഴി എനിക്ക് നിര്‍ദേശം തരാന്‍ വേണ്ടി പറഞ്ഞയച്ചിരുന്നു.