
പുതിയ കണ്ടുപിടുത്തവുമായി ഇമ്രാൻഖാൻ
മരങ്ങൾ ഓക്സിജൻ ഉൽപാദിപ്പിക്കുന്നത് രാത്രിയെന്ന വിചിത്ര വാദവുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ഒരു പ്രസംഗത്തിനിടെയായിരുന്നു ഇമ്രാന്ഖാന് ഈ അമളി പറ്റിയത്. മരങ്ങൾ രാത്രിയിൽ ഓക്സിജൻ ഉൽപാദിപ്പിക്കുന്നു എന്നാണ് 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അദ്ദേഹം പറയുന്നത്.
മരങ്ങള്‍ രാത്രിയില്‍ ഓക്സിജന്‍ വലിച്ചെടുക്കുകയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രീയ വിശദീകരണം. എന്നാല്‍, രാത്രിയില്‍ മരങ്ങള്‍ ഓക്സിജന്‍ പുറന്തുള്ളുന്നുവെന്നാണ് ഇമ്രാന്‍ഖാന്റെ പുതിയ പ്രസ്താവന. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ് ഇമ്രാന്റെ പ്രസംഗം. പ്രധാനമന്ത്രിയെ ചോദ്യം ചെയ്തും പരിഹസിച്ചും പാകിസ്ഥാന് സ്വദേശികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.