
ഭക്തരെ തുണയ്ക്കുമോ സുപ്രീംകോടതി ?
അയോധ്യ വിധിക്ക് ശേഷം രാജ്യം ഉറ്റുനോക്കുന്ന ഏറ്റവും സുപ്രധാന വിധിയാണ് ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിലെ വിധി. 2018 സെപ്റ്റംബർ 28 നാണ് ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന വിധി വന്നത്. വിധി വന്നതിന് ശേഷം വലിയ പ്രശ്നങ്ങളാണ് രാജ്യത്തുടനീളം സംഭവിച്ചത്.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കും. യുവതീ പ്രവേശന വിധി ദേശീയതലത്തില്‍ തന്നെ വലിയ പ്രക്ഷോഭങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്ന സാഹചര്യത്തില്‍ നീതിപീഠത്തിന്റെ നിലപാടിനെ രാജ്യം മുഴുവന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹര്‍ജികള്‍ 13ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നേരത്തെ രണ്ട് തവണ വ്യക്തമാക്കിയിരുന്നു.