
ഇന്ത്യന്‍ സ്കൂള്‍ റിഫ ക്യാമ്പസിലെ വിദ്യാർത്ഥികൾ ‘കളര്‍ സ്പ്ലാഷ്’ കായികമേള സംഘടിപ്പിച്ചു
മനാമ: ഇന്ത്യന്‍ സ്കൂള്‍ റിഫ ക്യാമ്പസിലെ വിദ്യാർത്ഥികൾ ‘കളര്‍ സ്പ്ലാഷ്’ കായികമേള സംഘടിപ്പിച്ചു. കായിക മേളയുടെ ഉദ്ഘാടന പ്രഖ്യാപനം ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന്നടത്തി.
സ്കൂള്‍ സെക്രട്ടറി സജി ആന്റണി, വൈസ് ചെയര്മാന് ജയഫര്‍ മൈദാനി, അസി. സെക്രട്ടറി പ്രേമലത എന്‍എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എംഎന്‍, മുഹമ്മദ് ഖുര്‍ഷീദ് ആലം, അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, അജയകൃഷ്ണന്‍ വി, ദീപക് ഗോപാലകൃഷ്ണന്, സജി ജോര്‍ജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ വി.ആര്. പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, ഗജരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വിജയ് ബോലൂര്‍, ക്രൗണ്‍ ഇലക്ട്രോ-മെക്കാനിക്കല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ എസ്. ഇനയദുള്ള, ഹൗസ് ഓഫ് യുനിഫോംസ് ഉടമ നാട്ടി ഫെര്‍ണാണ്ടസ്, സയാനി മോട്ടോഴ്സ് ജനറല്‍ മാനേജര്‍ മുഹമ്മദ് സാക്കി, എന്നിവര്‍ സന്നിഹിതരായിരുന്നു.മേളയുടെ സമാപന പ്രഖ്യാപനം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം-സ്പോര്‍ട്സ് രാജേഷ് എം എന്‍ നടത്തി. ഇന്ത്യന്‍ സ്കൂളിന്റെ മികവിനെ വിജയ് ബൊലൂരും എസ് ഇനയദുള്ളയും പ്രശംസിച്ചു. പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ സ്വാഗതം പറഞ്ഞു.