
വീണ്ടും വർഗീയത പറഞ്ഞ് യോഗി ആദിത്യനാഥ്
കൊൽക്കത്ത: വീണ്ടും വർഗീയപരാമർശവുമായി യോഗി ആദിത്യനാഥ്.പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഈ പരാമർശം. മുഹറവും ദുർഗാ പൂജയും ഉത്തർപ്രദേശിൽ ഒരേ ദിവസമാണ്.
പൊലീസ് ഉദ്യോഗസ്ഥർ തന്നോട് മുഹറത്തിന്റെ ഘോഷയാത്ര ഉള്ളതിനാൽ, ദുർഗാ പൂജയുടെ സമയം മാറ്റണോ എന്ന് ചോദിച്ചു. പക്ഷേ, ഞാൻ പറഞ്ഞത് ദുർഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്നമില്ല, വേണമെങ്കിൽ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്നാണ്.
അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19-ന് പശ്ചിമബംഗാളിലെ ഒമ്പത് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.ദുർഗാപൂജ പശ്ചിമബംഗാളിൽ വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരാഘോഷമാണ്. ഇത് കണക്കിലെടുത്ത് കൂടിയാണ് യോഗി മതം പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത്.