
പശ്ചിമ ബംഗാളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്കും അനുമതിയില്ല
കോൽക്കത്ത: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്ക് പശ്ചിമ ബംഗാളിൽ അനുമതിയില്ല.സൗത്ത് കോൽക്കത്തയിലെ റാലിക്ക് നൽകിയ അനുമതിയാണ് റദ്ദാക്കിയത്. മുൻപ് അമിത് ഷായുടെ റാലിക്കും അനുമതി നിഷേധിച്ചിരുന്നു.
മമതസർക്കാരിനെ നീക്കത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ പറഞ്ഞു.