
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ബിഎസ്പി അധ്യക്ഷ മായാവതി
ലക്നോ: പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്.മോദി തെരഞ്ഞെടുപ്പ് നേട്ടത്തിനായി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് മായാവതി കുറ്റപ്പെടുത്തി.
നരേന്ദ്ര മോദി രാഷ്ട്രീയ പദവി സ്വന്തമാക്കാൻ ഭാര്യയെ ഉപേക്ഷിച്ചയാളാണ് പിന്നെ എങ്ങനെ അദ്ദേഹത്തിന് മറ്റുള്ളവരുടെ ഭാര്യമാരെയും സഹോദരിമാരെയും ബഹുമാനിക്കാൻ കഴിയുമെന്നും മായാവതി ചോദിച്ചു.മോദി യുപിയിലെ മഹാസഖ്യത്തെ തകർക്കാൻ ബഹു വിധ ശ്രമവും നടത്തുകയാണെന്നും രാജസ്ഥാനിലെ അൽവാറിൽ ദളിത് സ്ത്രീ കൂട്ടമാനഭംഗത്തിനിരയായ കേസിൽ മോദിക്ക് മൗനമാണെന്നും മായാവതി കൂട്ടിച്ചേർത്തു.