
സൈന്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാന്‍ കഴിയില്ല -നരേന്ദ്ര മോദി
കുശിനഗര്‍: സൈന്യത്തിന് ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഞായറാഴ്ച ഉണ്ടായ ഏറ്റമുട്ടലില്‍ രണ്ട് ഭീകരവാദികളെ കൊലപ്പെടുത്തിയതിനെ ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ഭീകരവാദികള്‍ സൈന്യത്തിന്റെ മുന്നില്‍ ബോംബുകളും ആയുധങ്ങളുമായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിൽ അവരെ വെടിവെക്കാന്‍ ജവാന്മാര് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നാണോ പറയുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ അക്രമകാരികളെ സൈന്യം വെടിയുതിര്‍ക്കുന്നതിനെതിരെ സംസാരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.