
കോൺഗ്രസിന്റെ നാനാ പട്ടോളെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറാകും
മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ നാനാ പട്ടോളെ നിയമസഭാ സ്പീക്കറാകും. ബിജെപിയുടെ കിസാൻ കതോരെ സ്പീക്കർ തിരഞ്ഞെടുപ്പിനുള്ള പത്രിക പിൻവലിച്ചതോടെയാണ് നാനാ പട്ടോളെ സ്പീക്കർ സ്ഥാനത്തെത്തുന്നത്.
ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സഖ്യം ശനിയാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചിരുന്നു. മഹാ വികാസ് അഖാഡി സഖ്യത്തിന് അനുകൂലമായി 169 വോട്ടുകള്‍ ലഭിച്ചു. അതേസമയം പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.മഹാ വികാസ് അഖാഡിയില്‍ ശിവസേനക്ക് 56 എംഎല്‍എമാരും എന്‍സിപിക്ക് 54 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 44 എംഎല്‍എമാരുമാണുള്ളത്.