
മഹാരാഷ്ട്രയിൽ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഭാമ്രഗഡ് പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍.
ഭാമഗ്രഡിലെ അബുജ്മദ് വനപ്രദേശത്ത് ഗഡ്ചിരോളി പോലീസിലെ സി 60 സേന പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഭീകരുടെ പരിശീലന കേന്ദ്രം ശ്രദ്ധയില്‍പ്പെട്ടത്. ക്യാമ്പിലേക്ക് വന്ന സേനാംഗങ്ങളെ കണ്ടതും മാവോയിസ്റ്റുകൽ വെടിയുതിര്‍ക്കുകയായിരുന്നു. സേനയും പ്രത്യാക്രമണം നടത്തി.പിന്നീട് പോലീസും സുരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വധിക്കപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.