
അടുത്ത തൃശൂർ പൂരം 2020 മെയ് രണ്ടിന് നടക്കും
തൃശൂർ : 2020ലെ തൃശൂർ പൂരം മെയ് രണ്ടിന് നടക്കും.തൃശൂർ പൂരത്തിന്റെ സമാപനത്തോടനുബന്ധിച്ച് വടക്കുംനാഥ ക്ഷേത്രത്തിനു മുന്നിൽ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലി പിരിയൽ ചടങ്ങിനെ തുടർന്ന് അടുത്ത പൂര തീയതി പ്രഖ്യാപിച്ചത് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അംഗങ്ങളാണ് .