
വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേര് വെട്ടിമാറ്റിയത് ഉദ്യോഗസ്ഥരുടെ അറിവോടെ- ആന്റോ ആന്റണി
പത്തനംതിട്ട: വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപേ വെട്ടിമാറ്റിയ സംഭവം ഉദ്യോഗസ്ഥരുടെ അറിവോടെ ആയിരുന്നുവെന്ന് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.
മണ്ഡലത്തിൽ ഇരട്ട വോട്ടുകളിൽ നൽകിയ പരാതിയിൽ ഇതുവരെ ഒരു നടപടിയുണ്ടായിട്ടില്ലായെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.