
അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവം: അധ്യാപകന് എതിരെ ലുക്ക് ഔട്ട് നോട്ടീസ്
മലപ്പുറം കോളജ് അധ്യാപികയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച മുൻ കോളജ് അധ്യാപകനെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഇടപെട്ടതോടെ കുറ്റിപ്പുറം സ്റ്റേഷനിൽ ഐ.ടി ആക്ട് പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു.
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം നഗ്നചിത്രങ്ങൾ മൊബൈൽ ഫോൺ നമ്പറും മേൽവിലാസവും സഹിതം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. നിലവിൽ അജ്മാനിലെ വസ്ത്ര നിർമാണ യൂണിറ്റിൽ അഡ്മിനിസ്ട്രേഷൻ മാനേജറായി ജോലി ചെയ്യുന്ന ഹാഫീസിനെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.