
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന കുട്ടിമാമയിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യും
വി എം വിനു സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടിമാമ.ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ചിത്രത്തിലെ രണ്ടാമത്തെ ഗാനം ടൊവീനോ തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ്ചെയ്യും. ചിത്രം മെയ് 17ന് പ്രദർശനത്തിന് എത്തും.
ശ്രീനിവാസൻ, മീര വാസുദേവ്, ദുർഗ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശശി കലിംഗ, മഞ്ജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.വി എം വിനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഗോകുലം ഗോപലാൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മനാഫ് ആണ്.