
മമ്മൂട്ടി ചിത്രം ഉണ്ടയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടിയെ നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. വൻ താരനിരയാണ് മമ്മൂട്ടി പോലീസ് ഓഫിസറായി എത്തുന്ന ചിത്രത്തിൽ ഉള്ളത്. ഉണ്ടയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ലുക്മന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.
ബിജു കുമാർ എന്ന കഥാപാത്രത്തെയാണ് ലുക്മാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിലുണ്ട്.