
‘പട്ടാഭിരാമന്റെ’ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ‘പട്ടാഭിരാമൻ’ . കണ്ണൻ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കുന്ന നാലാമത് ചിത്രമാണ് പട്ടാഭിരാമൻ.ഷംന കാസിമും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ നായികമാര്‍. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിമ്മിക്കുന്നത്.
ഷീലു എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിനേശ് പള്ളത്ത് ആണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. രവിചന്ദ്രനാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു .