Breaking News
Home / Sports / 2024 ഒളിമ്പിക്‌സിന് പാരീസ് വേദിയാകും; 2028ല്‍ ലോസ് ആഞ്ചലസ്

2024 ഒളിമ്പിക്‌സിന് പാരീസ് വേദിയാകും; 2028ല്‍ ലോസ് ആഞ്ചലസ്

ല​ണ്ട​ന്‍: 2024ലെ​യും 2028ലെ​യും ഒ​ളി​മ്പി​ക്‌​സ് വേ​ദി​ക​ള്‍ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു. ഇ​തു​പ്ര​കാ​രം 2024ല്‍ ​പാ​രീ​സി​ലും 2028ല്‍ ​ലോ​സ് അ​ഞ്ച​ല​സി​ലും ഒ​ളി​മ്പി​ക്‌​സ് ന​ട​ക്കും. ഇതാദ്യമായാണ് രണ്ട് വേദികൾ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച​ ചേ​ര്‍ന്ന അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി വാ​ര്‍ഷി​ക ജ​ന​റ​ല്‍ബോ​ഡി​യാ​ണ് വേ​ദി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​രു ന​ഗ​ര​ങ്ങ​ളും ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് ഒ​ളി​മ്പി​ക്‌​സി​നു വേ​ദി​യാ​കു​ന്ന​ത്. നേ​ര​ത്തെ 2024ലേ​ത് ലോ​സ് ആഞ്ച​ല​സി​ലും 2028 പാ​രീ​സി​ലു​മാ​യി​രു​ന്നു ന​ട​ത്താ​ന്‍ അ​നൗ​ദ്യോ​ഗി​ക ധാ​ര​ണ​യാ​യി​രു​ന്ന​ത്. എന്നാൽ പാരീസിൽ നടന്ന ഒളിന്പിക്സിന്‍റെ നൂറാം വാർഷികം 2024ലാണെന്നതാണ് പുതിയ തീരുമാനത്തിന് കാരണമായത്.

Check Also

ലോക ചാന്പ്യൻഷിപ്പ്: ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധപ്പെട്ടവരെ ശക്തമായ പ്രതിഷേധം …

Leave a Reply

Your email address will not be published. Required fields are marked *