Breaking News
Home / National / കടകംപള്ളി സുരേന്ദ്രന്‍റെ ചൈന സന്ദര്‍ശനം; അനുമതി നിഷേധിച്ചത് പ്രോട്ടോക്കോൾ പ്രശനം മൂലം

കടകംപള്ളി സുരേന്ദ്രന്‍റെ ചൈന സന്ദര്‍ശനം; അനുമതി നിഷേധിച്ചത് പ്രോട്ടോക്കോൾ പ്രശനം മൂലം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദർശിക്കുന്നതിന് അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. രാജ്യത്തിന്‍റെ നിലവാരത്തിന് യോജിച്ച പരിപാടി ആയിരുന്നില്ല ചൈനയിലേതെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് വ്യക്തമാക്കിയത്.
പ്രോട്ടോക്കോൾ പ്രകാരം മന്ത്രി ഇവരുമായി ചർച്ച നടത്തേണ്ടതില്ല. താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരാണ് ഈ ചർച്ചയിൽ പങ്കെടുക്കുന്നത്. ഇത്തരത്തിലുള്ള പരിപാടികളില്‍ മന്ത്രി പങ്കെടുക്കുന്നത് രാജ്യത്തിന്‍റെ അന്തസ്സിനും നിലവാരത്തിനും യോജിച്ചതല്ലെന്നും വിദേശകാര്യ സഹമന്ത്രിമന്ത്രി വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

Check Also

സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ന്യൂഡൽഹി: സിപിഎം രാജ്യസഭാ എംപിയായ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

Leave a Reply

Your email address will not be published. Required fields are marked *