Breaking News
Home / Kerala / ദിലീപിന് ജാമ്യമില്ല; ജയിലില്‍ തുടരും

ദിലീപിന് ജാമ്യമില്ല; ജയിലില്‍ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദിലീപ് നല്‍കിയ മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നിര്‍ണായകവിധി. പ്രതിഭാഗത്തിെൻറയും േപ്രാസിക്യൂഷെൻറയും വാദം പൂർത്തിയാക്കി ബുധനാഴ്ചയാണ് വിധിപറയാൻ മാറ്റിയത്. ആദ്യ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് വീണ്ടും അപേക്ഷ നൽകിയത്.

മുൻ ജാമ്യാപേക്ഷകളിൽ നിന്നും വിഭിന്നമായി നിരവധി കാര്യങ്ങൾ ഇത്തവണ ഉന്നയിച്ചിരുന്നു. ചില മാധ്യമങ്ങളും പോലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് താനെന്നായിരുന്നു ദിലീപ് പറഞ്ഞത്. മുഖ്യപ്രതി സുനിൽകുമാറിന്‍റെ മൊഴി മാത്രം മുഖവിലക്കെടുത്ത് പോലീസ് തന്നെ വേട്ടായിടിയെന്നും പ്രതിഭാഗം ആരോപിച്ചു.

എന്നാൽ നടിയെ ആക്രമിച്ച സംഭവത്തിന്റെ ബുദ്ധികേന്ദ്രം തന്നെ ദിലീപാണെന്നും 219 തെളിവുകൾ നിലവിൽ താരത്തിനെതിരെ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷനും അറിയിച്ചു. കാവ്യാ മാധവനുമായി സുനിൽകുമാറിനുളള പരിചയവും അടുപ്പവും വരെ പ്രോസിക്യൂഷൻ അവതരിപ്പിച്ചു. സിനിമാമേഖലയെ നിയന്ത്രിക്കുന്ന ദിലീപിന് ജാമ്യം നൽകി പുറത്തുവിട്ടാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും ബോധിപ്പിച്ചിരുന്നു.

Check Also

ഹണിപ്രീതിനെ കണ്ടെത്താൻ നേപ്പാൾ അതിർത്തിയിൽ പോലീസ് പോസ്‌റ്ററുകൾ പതിച്ചു

ന്യൂഡൽഹി: ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന്‍റെ വളർത്തു മകൾ ഹണിപ്രീതിനെ കണ്ടെത്താൻ ഹരിയാന പൊലീസ് …

Leave a Reply

Your email address will not be published. Required fields are marked *