Breaking News
Home / Kerala / ആരോഗ്യമന്ത്രിയുടെ രാജി; പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

ആരോഗ്യമന്ത്രിയുടെ രാജി; പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം, ബാലാവകാശ കമ്മീഷൻ നിയമനം എന്നീ വിഷയങ്ങളിൽ കോടതിയുടെ വിമർശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള നടക്കുന്നതിനിടെ പ്ലക്കാര്‍ഡുകളും പിടിച്ച് നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതിനുശേഷമായിരുന്നു ബഹിഷ്കരണം.

വിമർശനങ്ങൾ ഉയർന്നിട്ടും മന്ത്രി അധികാരത്തിൽ കടിച്ചു തൂങ്ങുകയാണെന്നും സർക്കാരിന് ഫ്യൂഡൽ നിലപാടാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെ കാർഷിക മേഖലയിലെ വിലത്തകർച്ച ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കെ.എം. മാണി നോട്ടീസ് നൽകി.

അതേസമയം, നിയമസഭക്ക് പുറത്ത് പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹം മൂന്നാം ദിവസവും തുടരുകയാണ്.

Check Also

ഹണിപ്രീതിനെ കണ്ടെത്താൻ നേപ്പാൾ അതിർത്തിയിൽ പോലീസ് പോസ്‌റ്ററുകൾ പതിച്ചു

ന്യൂഡൽഹി: ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന്‍റെ വളർത്തു മകൾ ഹണിപ്രീതിനെ കണ്ടെത്താൻ ഹരിയാന പൊലീസ് …

Leave a Reply

Your email address will not be published. Required fields are marked *