Breaking News
Home / Sports / ലോക ചാന്പ്യൻഷിപ്പ്: ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ലോക ചാന്പ്യൻഷിപ്പ്: ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധപ്പെട്ടവരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ടു കായികമന്ത്രി എ.സി. മൊയ്തീൻ കേന്ദ്ര കായികമന്ത്രിക്കു കത്തയച്ചു. മുഖ്യമന്ത്രി കേന്ദ്ര കായികമന്ത്രിയെ കാണുമെന്നും മൊയ്തീൻ അറിയിച്ചു. വിഷയത്തിൽ കേരളത്തിൽനിന്നുള്ള എംപിമാർ ഇന്ന് കേന്ദ്ര കായികമന്ത്രിയെ കാണുമെന്നാണ് സൂചന.

ഏഷ്യൻ ചാന്പ്യൻഷിപ്പിലെ സ്വർണ ജേതാവായ ചിത്രയെ ഒഴിവാക്കിയതിൽ ഗൂഢാലോചന ഉണ്ടെന്നു ചിത്രയുടെ പരിശീലകൻ എൻ.എസ്. സിജിൻ അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രയെ കൂടാതെ മറ്റു രണ്ട് താരങ്ങളെ കൂടി അത്‌ലറ്റിക് ഫെഡറേഷൻ ഒഴിവാക്കി. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സിജിൻ ആവശ്യപ്പെട്ടു.

Check Also

സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ന്യൂഡൽഹി: സിപിഎം രാജ്യസഭാ എംപിയായ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.